Sunday, September 28, 2008

നാമെന്താ ഗിനിപന്നികളോ?

ജനിതക വ്യതിയാനം വരുത്തിയ പച്ചക്കറികളും ഭക്ഷണ പദാര്‍ത്ഥങ്ങളും ഇന്ത്യയിലേക്ക്..


മണി മുഴങ്ങിക്കഴിഞ്ഞു, ഇനി താമസമില്ല, ജനിതക വ്യത്യയാനം വരുത്തിയ പച്ചക്കറികളും ഭക്ഷണപദാര്‍ത്ഥങ്ങളും നിര്‍മ്മിക്കുന്ന ബഹുരാഷ്ട്രകുത്തകളുടെ പരീക്ഷണശാലയായി ഇന്ത്യ മാറാന്‍ പോകുന്നു, നാമെല്ലാം ഗിനിപന്നികളും.

ഇന്ത്യാ ഗവണ്മെന്റിന്റെ ജനിറ്റിക് എഞ്ചിനീയറിംഗ് കമ്മിറ്റിയുടെ അനുമതിയോടെ ജനിതക വ്യത്യയാനം വരുത്തിയ ആദ്യ പച്ചക്കറി ബി.ടി. വഴുതിന (BT Brinjal) പുറത്തിറങ്ങാന്‍ പോവുകയാണ്. അതിനു പിന്നാലെ മറ്റു പച്ചക്കറികളും വിപണിയിലെത്തും. സ്വതന്ത്രമായ പഠനങ്ങള്‍ നടത്താതെ, ബഹു രാഷ്ട്ര കുത്തകളുടെ പഠനങ്ങളുടെ വെളിച്ചത്തിലാണിവ അപകടകാരികളെല്ലെന്ന് സര്‍ക്കാര്‍ പറയുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതാണ് ജനിതക വ്യതിയാനം എന്ന് മറ്റു രാജ്യങ്ങളിലെ സ്വതന്ത്രപഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും ഇവ വിപണിയിലിറക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ ചെറുത്തു നില്പിനെ തുടര്‍ന്ന് അവര്‍ പിന്‍‌വാങ്ങുകയായിരുന്നു. യൂറോപ്പില്‍ നിന്നും പിന്‍‌വാങ്ങിയ കമ്പനികള്‍ ഇപ്പോള്‍ ഇന്ത്യയെ ലക്ഷ്യമിട്ടിരിക്കയാണ്. ജനിതക വ്യതിയാനം വരുത്തിയ പരുത്തി ഇന്ത്യയില്‍ വിതച്ച നാശം നമുക്കറിവുള്ളതാണ്. നാം നൂറ്റാണ്ടുകളായി കഴിച്ചുവരുന്ന പച്ചക്കറികളുടെ ഗുണനിലവാരം തകര്‍ക്കുക മാത്രമല്ല, അവയെ നശിപ്പിക്കാന്‍ കൂടി കെല്‍പ്പുള്ളവയാകും ജനിതക വ്യത്യയാനം വരുത്തിയ പച്ചക്കറികള്‍.

ഇനിയെന്തു ചെയ്യും?

എല്ലാവരും പ്രതികരിക്കുക മാത്രമാണ് ഏകപോംവഴി. ബിടി പരുത്തി രംഗത്തിറങ്ങിയപ്പോള്‍ അതിനെതിരായി ശക്തമായ പ്രതിഷേധം അഴിച്ചുവിട്ട പട്ടാളി മക്കള്‍ കച്ചിയുടെ പ്രതിനിധിയാണ് ഇപ്പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രിയായ ഡോ.അന്‍പുമണി. അദ്ദേഹത്തെ നേരില്‍ പ്രതിഷേധം അറിയിക്കുവാനായി ഒരു വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. അതിലൂടെ നാം ഗിനിപന്നികളെല്ലെന്ന് ആദ്ദേഹത്തെ അറിയിക്കാം. വിശദ വിവരങ്ങള്‍ ഇവിടെ കാണാം.

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.അന്‍പുമണിയെ പ്രതിഷേധം അറിയിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ തിരുവനന്തപുരത്തെ തണലിലെ ആര്‍.ശ്രീധറിനെ toxicreporter@gmail.com എന്ന വിലാസത്തിലും എസ്.ഉഷയെ ushathanal@gmail.com എന്ന വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

വിവരങ്ങള്‍ അറിയിച്ച ജയേട്ടന് നന്ദി.
ചിത്രത്തിനു കടപ്പാട്: http://iamnolabrat.com/

5 comments:

കണ്ണൂരാന്‍ - KANNURAN said...

ജനിതക വ്യതിയാനം വരുത്തിയ പച്ചക്കറികളും ഭക്ഷണ പദാര്‍ത്ഥങ്ങളും ഇന്ത്യയിലേക്ക്.. സൂക്ഷിക്കുക, നമ്മുടെ ആരോഗ്യ അപകടത്തിലാണ്. പ്രതികരിക്കുക.

ഒരു “ദേശാഭിമാനി” said...

ഒരു മാസമേ ആയിട്ടുള്ളു അമേരിക്ക ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ തന്നെ ജനതിക മാറ്റം നടത്തീയ ആഹാരവസ്തുക്കള്‍ നിരോധിക്കാന്‍ ശുപാര്‍ശതുടങ്ങിയിട്ട്!

നമുക്കെന്തു ശാപമാണു കിട്ടിയിരിക്കുന്നതു? എന്തെല്ലാം അബന്ധങ്ങളും, വിനാശകാരികളായ പ്രവര്‍ത്തനങ്ങളും, ബുദ്ധിമാന്മാര്‍ പിന്തള്ളി കളഞ്ഞാല്‍ അതു ചുളുവിനെടുത്തു നമ്മുടെ നാട്ടില്‍ കൊണ്ടുവ്ക്കും!

ജതികമാറ്റം സംഭവിപ്പിച്ച ആഹാരം കഴിച്ചു വളരുന്ന പാശ്ചാത്യ കുട്ടികളുടെ ചിത്രവും, അവരുടെ വിശദീകരണവും റ്റീ വി യില്‍ കുറെ മുന്‍പു കണ്ട്പ്പോള്‍ സമാധാനിച്ചതു, നമ്മളുടെ നാട്ടില്‍ ഇതൊന്നുമില്ലല്ലോ എന്നായിരുന്നു! ആ സമാധാനവും പോയി അല്ലേ!

തത്തുല്യമോ ഇതിലും ദോഷകരമോ ആവാന്‍ സാധ്യതയുള്‍ല ആണവ ജനറേറ്റരുകള്‍ മറ്റൊരു പരീക്ഷണമാണു.

smitha adharsh said...

:)

NITHYAN said...

ഗിനിപ്പന്നികളല്ല.
ഇതെല്ലാം തിന്നുവാന്‍ നാം "ഇന്ത്യന്‍ പന്നികളോ" എന്നു പരിഷ്‌കൃത ലോകം ചോദിക്കുന്ന അവസ്ഥയിലേക്കുള്ള പ്രയാണത്തിന്റെ ശംഖൊലി കണ്ണൂരാനേ മുഴങ്ങുന്നത്‌.

നിരക്ഷരന്‍ said...

ജയേട്ടനും, കണ്ണൂരാനും നന്ദി.