Saturday, September 06, 2008

യൂണികോഡ് സര്‍ക്കാര്‍ ഓഫീസുകളിലേക്കും

അങ്ങിനെ ഒടുവില്‍ സംസ്ഥാന സര്‍ക്കാരിനു യൂണികോഡിന്റെ പ്രാധാന്യം മനസ്സിലായി. സര്‍ക്കാര്‍ ഓഫീസുകളിലെ കത്തിടപാടുകളും മേലില്‍ യൂണികോഡിലായിരിക്കണമെന്ന് നിഷ്ക്കര്‍ഷിച്ചിരിക്കുന്നു. പുതിയ വെബ്സൈറ്റുകള്‍ തുടങ്ങുന്നതും യൂണീകോഡിലധിഷ്ഠിതമായിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നിലവിലുള്ള സൈറ്റുകളിലെ മലയാളം കൂടി യൂണികോഡിലേക്ക് മാറ്റുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളൊന്നും തന്നെ ഈ ഉത്തരവില്‍ പറയുന്നില്ല. ആസ്കി ഫോണ്ടുകള്‍ യൂണികോഡിലേക്ക് വളരെ എളുപ്പത്തില്‍ മാറ്റിയെടുക്കാമെന്നിരിക്കെ അതിനു കൂടി പ്രാധാന്യം നല്‍കേണ്ടതാണ്. ഉത്തരവ് ഇവിടെ വായിക്കാം.

വാല്‍ക്കഷണം: സര്‍ക്കാര്‍ ഉത്തരവുകളില്ലാത്തതല്ലല്ലൊ നമ്മുടെ പ്രശ്നം, ഇതിനി ശരിയായ അര്‍ത്ഥത്തില്‍ നടപ്പാക്കുമോയെന്ന് കണ്ടു തന്നെ അറിയണം.

4 comments:

കണ്ണൂരാന്‍ - KANNURAN said...

മലയാളം യൂണികോഡ് സര്‍ക്കാര്‍ ഓഫീസുകളിലേക്കും പിച്ചവച്ചെത്തുന്നു..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അതെന്തായാലും നന്നായീ

chithrakaran ചിത്രകാരന്‍ said...

എല്ലാം ശരിയാകും :)

ശ്രീ said...

നന്നായി