ഇന്നേറ്റവും കൂടുതലായി കേള്‍ക്കുന്നതാണ് തേങ്ങപറിക്കാന്‍ ആളെകിട്ടാനില്ലെന്ന്. തേങ്ങ പറിക്കാന്‍ മാത്രമല്ല, മറ്റു പല ജോലികള്‍ക്കും ആളെ കിട്ടാനില്ലെന്ന പരാതിയുമുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ അക്ഷയ ഒരു പുതിയ വെബ് സൈറ്റ് തുടങ്ങിയിരിക്കുന്നു. എന്റെ ഗ്രാമം. പ്രസ്തുത സൈറ്റില്‍ ഓരോ പഞ്ചായത്തിലെയും തൊഴിലാളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് സംഭരിച്ചിരിക്കുന്നു. പേരും വിലാസവും മാത്രമല്ല, മൊബൈല്‍ നമ്പറുണ്ടെങ്കില്‍ അതുപോലും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അഴീക്കോട്, തലശ്ശേരി, ശ്രീകണ്ഠപുരം, പിണറായി, പാപ്പിനിശ്ശേരി, മാലൂര്‍, എരമം-കുറ്റൂര്‍, മുഴപ്പിലങ്ങാട്, പായം, വേങ്ങാട് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവരങ്ങളാണ് സൈറ്റില്‍ ലഭ്യമായിട്ടുള്ളത്.
ഓരോ പഞ്ചായത്ത് പരിധിയിലെയും വാര്‍ത്തകളും, അടിസ്ഥാനവിവരങ്ങളും ഒക്കെ ഈ സൈറ്റില്‍ ലഭ്യമാണ്. ഒപ്പം ലേബര്‍ ബാങ്ക് എന്ന തലക്കെട്ടില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാണ്. വെല്‍ഡര്‍മാര്‍, മാര്‍ബിള്‍ ജോലിക്കാര്‍ തുടങ്ങി തെയ്യം കലാകാരന്മാരുടെ വരെ പേരും ഫോണ്‍ നമ്പറും ഈ സൈറ്റില്‍ കാണാം.
തൊഴിലാളികള്‍ക്കും തൊഴില്‍ദായകര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന ഈ സംരംഭം പ്രശംസനീയം തന്നെ. എത്രയും പെട്ടെന്ന് മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു കൂടി ഇതു വ്യാപിപ്പിക്കും എന്ന് പ്രത്യാശിക്കാം.
(ഈ വിവരം എന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന അമൃതാ ടിവിയിലെ ശ്രീജിത് കെ വാരിയറിനു നന്ദി)
15 comments:
നല്ല സംരഭം.മൊബൈലില്‍ വിളിച്ചാല്‍ വന്നു തേങ്ങയിടുന്ന ദമ്പതിമാരെക്കുറിച്ചു മാതൃഭൂമി റിപ്പൊര്‍ട്ടു കണ്ടപോലെ ഒര്‍മ വരുന്നു. പരമ്പരാഗത മേഖലയില്‍ ജോലിക്കു ആളെക്കിട്ടാത്തതു ഒരു വലിയ പ്രശ്നമാണു.ഓഫ് ടോപിക് ആവുമെന്നതിനാല്‍ കൂടുതല്‍ കമന്റുന്നില്ല.
അഭിനന്ദനം.
തേങ്ങ പറിക്കാന്‍ ദൂരെ പോകുന്നവര്‍ക്ക് ടി.എ കൂടി ലഭിക്കണം.
valare nalla karyamanu. randu koottarkkum prayojanam cheyyum. itharam samramhangal kooduthal undakatte..
വളരെ പ്രശംസനീയമായ ഉദ്യമം. എല്ലാവര്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ വിജയിച്ചു. മറ്റു സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇത് മാതൃകയാക്കാവുന്നതാണ്. ദൈനംദിന ജീവിതത്തിലേയ്ക്കും സമൂഹത്തിന്റെ ഇതര മേഖലകളിലേയ്ക്കുമുള്ള ഇന്റര്‍നെറ്റിന്റെ കുതിച്ചുകയറ്റത്തിന് മറ്റൊരു ഉദാഹരണം കൂടി.
വളരെ നല്ല പോസ്റ്റ് :)
ഇതൊരു പുതിയ അറിവാണല്ലോ കണ്ണൂരാനെ,
കൊള്ളാം നന്നായി , ഇത് പങ്ക് വെച്ചതിന് അഭിനന്ദനങ്ങള്‍.....
ഇത് നല്ലൊരു ചുവടുവയ്പ്പ് തന്നെ. ഇത് ജനകീയമാകട്ടെ
അമ്പടാ.ഇതു കൊള്ളാലോ..നല്ല കാര്യം..നല്ല പോസ്റ്റ്..
കൊള്ളാം.. തെങ്ങില്‍ കയറാന്‍ ആളെകിട്ടാനുള്ള ബുദ്ധിമുട്ട് .. നല്ല ഡിമാന്റ്ല്ലേ.. മൊബൈലില്‍ വിളിച്ചാല്‍ തെങ്ങു കയറ്റത്തിനായി ദമ്പതികള്‍ ബൈക്കില്‍ വരുന്ന വാര്‍ത്ത
ഒരു തെങ്ങു കയറ്റത്തിന്റെ ഓര്‍മ്മയും ഇവിടെയുണ്ട്
ഈ വിവരങ്ങള്‍ക്ക് നന്ദി..
പ്രിയ കണ്ണൂരാന്‍
തൊട്ടടുത്ത് പ്രദേശമായ പയ്യന്നൂരിലെയും ത്രിക്കരിപ്പൂരിലേയും വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഉപകാരം
കൊള്ളാം കണ്ണൂരാനേ !
ഇതൊക്കെ നന്നായി തുടര്‍ പരിപാലനം കൂടി നടത്തുകയാണെങ്കില്‍ നാട്ടില്‍ ക്രിയാത്മകമായ ആത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാകും.
വളരെ നല്ല ഉദ്യമം. ഇതിവിടെ പങ്കുവെച്ചത്തിന് നന്ദി കണ്ണൂരാന്‍ ജീ
വളരെ നല്ല ഉദ്യമം. കേരളത്തിലെവിടേയോ തെങ്ങുകയറ്റപരിശീലന സ്ഥാപനം തന്നെ പ്രവര്‍ത്തിക്കുന്നുവെന്ന് കേട്ടിരുന്നു. കോഴിക്കോട്ടാണോ അതോ കണ്ണൂരാണോ? അറിയുന്നോര്‍ ദയവായി അറിയിക്കുമെന്ന് കരുതുന്നു.
പ്രശംസനീയമായ ഉദ്യമം.
ഇതിനെ പറ്റി ഏതോ ഊരു ചാനലിൽ കണ്ട പോലെ, നല്ല ഒരു സേവനം തന്നെ,
ഇതിവിടെ പോസ്റ്റിയതു നന്നായി..
ആശംസകൾ...
Post a Comment