ബ്ലോഗെഴുത്തിനെ എന്നും പ്രോത്സാഹിപ്പിച്ചിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ “ബ്ലോഗന” എന്നൊരു പുതിയ വിഭാഗം ആരംഭിച്ചിരിക്കുന്നു. ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുന്ന മികച്ച സൃഷ്ടികളില്‍ നിന്ന് ഒരു രചന പ്രസിദ്ധീകരിക്കുന്നു. ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് എതിരന്‍ കതിരവന്റെ ‘ഇടതോ വലതോ? ഇരട്ട വാലന്റെ ലിംഗ പ്രതിസന്ധി എന്ന പോസ്റ്റാണ്.
ബ്ലോഗുകള്‍ അവഗണിക്കാനാവാത്തവിധം വളര്‍ന്നു കൊണ്ടിരിക്കുന്നു എന്ന വസ്തുതക്ക് ഇത് അടിവരയിടുന്നു. ഇനി മുതല്‍ എല്ലാ ആഴ്ചയും തിരഞ്ഞെടുത്ത ഒരു പോസ്റ്റ് മാതൃഭൂമിയിലൂടെ വായിക്കാം, ബ്ലോഗ് നെറ്റിനു പുറത്തേക്ക് സഞ്ചാരം തുടങ്ങിയിരിക്കുന്നു. മാതൃഭൂമിയുടെ വഴിയേ മറ്റു ആനുകാലികങ്ങളും ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കാം.

26 comments:
മാതൃഭൂമി ആഴ്ചപ്പതിപ്പ് കെട്ടിലും മട്ടിലും മാറിയിരിക്കുന്നു. ഒപ്പം തിരഞ്ഞെടുത്ത പോസ്റ്റുകള്‍ ആഴ്ചപ്പതിപ്പിലൂടെ വായിക്കാം.
ഇന്ത്യന്‍ എക്സ്പ്രസ്സ്,മാധ്യമം,മാത്രുഭൂമി... ഇനിയും പത്രങ്ങള്‍ ബ്ലോഗില്‍ നിന്നും സൃഷ്ടികള്‍ സമാഹരിക്കാനും ജനവികാരം ഒപ്പിയെടുക്കാനും തീര്‍ച്ചയായും വരും. ബ്ലോഗ് റിവ്യു പ്രസിദ്ധീകരണങ്ങള്‍ തന്നെയുണ്ടാകും. മാതൃഭൂമിക്ക് അഭിവാദ്യങ്ങള്‍. എതിരന്‍ കതിരവന്‍ അഭിനന്ദനങ്ങള്‍ !!!
ചാത്തനേറ്: ചോദിച്ചും പറഞ്ഞും ഒക്കെയായിരിക്കും എടുക്കുന്നത് അല്ലെ?
കൊള്ളാലോ മാത്രൂമീ... :)
പക്ഷേ, പുത്തരിയില്‍ തന്നെ അക്ഷരത്തെറ്റോ ? എതിരന്‍ കതിരവന്‍ എന്ന എ ക്ലാസ് പേര് ‘എതിരാന്‘ കതിരവന്‍ എന്നാണല്ലോ അച്ചടിച്ചു കാണുന്നത് ..?
...ബ്ലൊഗുകളുടെ ആസുരകാലം....അല്ലാതെന്തു പറയാന്‍... ഏതായലും പൂര്‍വസൂരികള്‍ക്കു നന്ദി...
ഇനി കുറച്ചു നാള് കഴിയുമ്പോള്‍ ബ്ലോഗു കൊണ്ടു തന്നെ പത്രം ഇറക്കെണ്ടി വരുമെന്നു മുന്‍ കൂട്ടിക്കണ്ട മാത്രൂമീ.... മരോനമെ കടതതി വെട്ടിക്കളഞ്ഞല്ല്.........ബുദ്ധിമാന്.......!!!!
കൊള്ളാം , നല്ലത്.
അഭിനന്ദനങ്ങള്‍ എതിരന്‍ജീ
ബ്ലോഗിനെ പത്രങ്ങള്‍ക്ക് വിട്ടു കൊടുക്കരുത്..
നന്നായി..ഈ അറിവ് പകര്‍ന്നു തന്നതിനു നന്ദി..ഇനി മാതൃഭൂമി ആഴ്ച്ച പതിപ്പും വായിക്കാന്‍ ശ്രമിക്കാം.
എതിരവന് കതിരവന്‍ അഭിനന്ദനങ്ങള്‍.
ഈ വാര്‍ത്ത പങ്കുവെച്ചതിന് കണ്ണൂരാന്‍ നന്ദി.
വി.രാജേഷിന്റെ അഭിപ്രായത്തോട് ഒരുതരത്തിലും യോജിക്കാനാവുന്നില്ല. ഇത് ബ്ലോഗിന്റെ വളര്‍ച്ചയാണ്. എങ്ങനെയാണ് വിട്ടുകൊടുക്കലാകുന്നത്. സാമാന്യജനങ്ങളിലേക്ക് ബ്ലോഗ് ലേഖനങ്ങളും പോസ്റ്റുകളും ഇറങ്ങിച്ചെല്ലെണ്ടന്നാണോ രാജേഷ് പറയുന്നത് ?
സന്തോഷം, താങ്ക്സ്, കണ്ണൂരാനേ. ഇതു വന്നെന്നു പലരും പറഞ്ഞെങ്കിലും ഇപ്പോഴാണ് പേജുകള്‍ കാണുന്നത്.
പ്രസിദ്ധീകരിക്കാനുള്ള അനുവാദം ചോദിച്ചു കൊണ്ടു് കമല്‍ റാം സാജിവിന്റെ ഇ-മെയില്‍ വന്നിരുന്നു ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്. പക്ഷെ ഇത്ര പെട്ടെന്നു വരുമെന്ന് കരുതിയില്ല.
എന്റെ പേര് എഴുതിയിരിക്കുന്നത് കണ്ടില്ലെ. ‘എതിരാന്” ! കഷ്ടം!
സന്തോഷം.
ഞാന്‍ പോയി ഒരു മാതൃഭൂമി വാങ്ങി വീട്ടിലെത്തിയപ്പോഴാണ് ഇവിടെ ഇപ്പോഴും കഴിഞ്ഞ ലക്കമാണ് സര്‍ക്കുലേഷനില്‍ എന്ന് മനസ്സിലായത്. കണ്ണൂരാന്‍ ഇട്ടതുകൊണ്ട് കാണാന്‍ പറ്റി.
വി രാജേഷേ,
എന്റെ ഒരു അഭിപ്രായത്തില്‍ സംഗതി നല്ലതാണെന്നാണു തോന്നുന്നത്. ബ്ലോഗില്‍ കിടന്ന് എരിഞ്ഞതിന്റെ ഫ്ലൈ ആഷ് ആണല്ലോ മാസികയില്‍ അടിച്ചു വരുന്നത്. ബ്ലോഗ് എന്നൊരു സാധനം ഉണ്ടെന്നും അവിടെ തീയും പുകയുമുണ്ടെന്നും നാലുപേര്‍ കൂടുതല്‍ അറിയുകയും ചെയ്യും.
എതിരാനും കതിരവനും കൂടി കണ്ഫ്യൂസ് ആയി കുതിരാന്‍ എന്നെഴുതാത്തത് ഭാഗ്യം! :)
എതിരന്‍ കതിരവനെ , മാതൃഭൂമി എതിരാന് കതിരവനാക്കിയതില് പ്രധിഷേധിക്കണം . ഇക്കണക്കിന് പോയാല്‍ ബ്ലോഗ് പോസ്റ്റുകള്‍ വാരികയില്‍ വരുന്ന മുറക്ക് പച്ചമുളക്,ഇഞ്ചി,കൈതമുള്ള് , മരമാക്രി,മാര്ജ്ജാരന്,തോന്ന്യാസി,
കുട്ടിച്ചാത്തന്,കാന്താരിക്കുട്ടി, വെളുത്തുള്ളി,കറിയുപ്പ്,തേങ്ങാച്ചമ്മന്തി,പാലും പഴവും , അനോണി അന്തോണി, തുടങ്ങിയ പേരുകളില്‍ എന്തെല്ലാം മറിമായങ്ങളാണ് വരാന്‍ പോകുന്നത് എന്ന് ആര് കണ്ടു ? കരിവാരം പോരാ ഇനി കരിവര്‍ഷം വേണ്ടി വന്നാലും വരാം...
നല്ലകാര്യം!
എതിരന്‍ കതിരവനെ,
അഭിനന്ദനങ്ങള്‍.
വാര്‍ത്ത കൊണ്ട് വന്ന കണ്ണൂരാനും നന്ദി.
ഇത് ഒരിക്കലും ഒരു മോശം പ്രവണത അല്ല. ബ്ലോഗും അച്ചടിമാധ്യമവും തമ്മിലുള്ള ദൂരം കുറയുന്നത് നന്ന്.
സസ്നേഹം
ദൃശ്യന്‍
എതിരവന് കതിരവന്‍-അഭിനന്ദനങള്‍
നന്നായി..നല്ല കാര്യം
ഇതിന് ഗുണവും ദോഷവുമുണ്ട്. അച്ചടി മാധ്യമങ്ങളി�
ഒതുങ്ങി�ഴിയുന്നവരെ ബ്ലോഗിലേ�ാക�ഷി�ാന് ഇതുവഴി കഴിയും.
ദോഷങ്ങളുടെ ചെറുസൂചന രാജേഷ് ന�കിയിരി�ുന്നു.
ഇതിന് അടി�ാനമി�ാതി�. എസ്�ാബ്ലിഷ്ഡ് മാധ്യമങ്ങളെ
ഭയപ്പെടാതെ, എ�ാം തുറന്നുപറയാനു� ചങ്കൂ�ം
ബ്ലോഗിന്റെ ശക്തി തന്നെയാണ്. അത് ന�പ്പെടാന്‍
പാടി�. വമ്പന്‍ മാധ്യമങ്ങ� ബ്ലോഗിനെ ഹൈജാ�്
ചെ�ുന്നത് ഒരി�ലും അനുവദിച്ചുകൂടാ. മാധ്യമപ്പരിഗണന
കിട്ടുവാന്‍ വന്‍കിട�ാരെ താലോലി�ുന്നവരെയും
ഇനി ബ്ലോഗ് മേഖലയി� പ്രതീക്ഷി�ാം.
എതിരവന് കതിരവന്‍ ഇനി, മാതൃഭൂമിയെ വിമ�ശി�േണ്ട
ഒരു സാഹചര്യം വന്നാ�, അതിനു ത�ാറാകുമോ
എന്നത് ഒരു ചോദ്യമാണ്.
ഇതു മാതൃഭൂമിയില്‍ കണ്ടപ്പോള്‍ എന്തു സന്തോഷം തോന്നിയെന്നോ...
എതിരാന് അനുമോദനങ്ങള്‍.കൂടുതല്‍ പോസ്റ്റുകള്‍
ഇനിം വരട്ടേ
ആശംസകളോടെ
പിള്ളേച്ചന്
ithu santhoshamulla karyam thanne..
mukyadarayil enthum ezhuthi vidan adhikaramullavar ini blogine pedikkum. urappu...
വഹാബ്:
പ്രിന്റ് മീഡിയം ചെയ്തു തരുന്ന ഒത്താശയോ കാരുണ്യമൊ അല്ല ബ്ലോഗ് പ്രസിദ്ധീകരിക്കുന്നത്. പ്രിന്റ് മീഡിയത്തില്‍ വരാന്‍ വേണ്ടി ആരും ബ്ലോഗ് എഴുതിയിട്ടുമില്ല.മാതൃഭൂമി ഇതൊരു പംക്തിയായി തുടങ്ങിയതാണ്. ഇനിയും ധാരാളം ബ്ലോഗ് പോസ്റ്റുകള്‍ അവിടെ വരും. മറ്റു പ്രസിദ്ധീകരണങ്ങള്‍ പിന്തുടര്ന്നേയ്ക്കാം. ഈ ബ്ലോഗുകാരെയെല്ലാം വിലയ്ക്കു വാങ്ങുന്നതായി കണക്കാക്കാന്‍ പറ്റുകയില്ലല്ലൊ.
ഇതൊരു “വിട്ടുകൊടുക്കല്‍’ അല്ല.
ഇതു ബ്ലോഗിംഗിന്റെ വളര്‍ച്ചയെയാണ് കാണിക്കുന്നത്. അച്ചടി മാധ്യമങ്ങള്‍ പുറത്താക്കിയ സൃഷ്ടികളുമായി മുന്നോട്ടു നീങ്ങുന്ന ബൂലോകത്തിന്റെ സ്വാതന്ത്ര്യം എന്തായാലും ഇപ്പറയുന്നവര്ക്കു നല്‍കാനാവില്ലെങ്കിലും ഇത് ബ്ലോഗുകള്‍ക്കുള്ള ഒരംഗീകാരമായി കാണാവുന്നതാണ്.
ഇതു വരെ പുറം വരാന്തയില്‍ നിര്‍ത്തിയിരുന്ന ബ്ലോഗിനെ ഉള്ളിലേക്കാവാഹിക്കനുള്ള ശ്രമവും അംഗീകാരവുമാണിത്. എന്നാല്‍ ബ്ലോഗുകളെ അച്ചടി നിയന്ത്രിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്കു കാര്യങ്ങള്‍ വഴുതാതെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു
ആശംസകള്‍......
Post a Comment