ബ്ലോഗ് ചെയ്യുന്നവര്‍ക്കായി ബ്ലോഗര്‍ പുതിയൊരു സൌകര്യം ഒരുക്കിയിരിക്കുന്നു. ഇനി മുതല്‍ ഏത് സമയത്തും നമ്മള്‍ക്ക് പോസ്റ്റ് പബ്ലിഷ് ചെയ്യാം. നിങ്ങള്‍ കമ്പ്യൂട്ടറിനു മുന്നില്‍ വേണമെന്ന് നിര്‍ബന്ധമേയില്ല. നിങ്ങള്‍ നിശ്ചയിക്കുന്ന സമയത്ത് ബ്ലോഗര്‍ പോസ്റ്റ് പ്രസിദ്ധീകരിക്കും. നിങ്ങള്‍ അവധിയിലോ, യാത്രയിലോ ആകട്ടെ, നിങ്ങള്‍ പോസ്റ്റെഴുതി പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുവാനുള്ള ദിവസവും സമയവും നിശ്ചയിച്ചു നല്‍കുക... അത്രമാത്രം മതി, ബാക്കി ബ്ലോഗര്‍ നോക്കി കൊള്ളും.
ഈ പോസ്റ്റ് ഞാനെഴുതുന്നത് 3 മണിക്കാണ്. ഇതു പ്രസിദ്ധീകരിക്കാന്‍ 3.30 മണി നിശ്ചയിച്ചു കൊടുക്കാം. തീയ്യതി mm/dd/yy ഫോര്‍മാറ്റിലാണുള്ളത്. ഇതിലൂടെ തന്നെ പരിക്ഷിക്കാമല്ലൊ. അപ്പൊ ഇനി ഓണ്‍ലൈനില്‍ വേണമെന്നില്ല, പോസ്റ്റ് പബ്ലിഷ് ചെയ്യാന്‍...
പബ്ലിഷ് ചെയ്യാന്‍ വേണ്ടി സമയവും തീയ്യതിയും നിശ്ചയിച്ച് പബ്ലിഷ് പോസ്റ്റില്‍ ക്ലിക്ക് ചെയ്താല്‍ ഏത് സമയത്തേക്കായാണ് schedule ചെയ്തിരിക്കുന്നതെന്നു കാണാം, ആവശ്യമെങ്കില്‍ അത് എഡിറ്റ് ചെയ്ത് മാറ്റുകയുമാവാം.
അപ്പൊ അങ്ങിനെ തന്നെ, ഹാപ്പി ബ്ലോഗിംഗ്...