കുട്ടികളുടെ വിഷമഘട്ടങ്ങളില്‍ സഹായത്തിനായൊരു ഹെല്‍പ്പ്‌ലൈന്‍, അതാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈന്‍ 1098. ടോള്‍ഫ്രീയായ ഈ നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.
18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ സൌകര്യം ലഭ്യമാക്കിയിട്ടുള്ളത്. ടെലഫോണിലൂടെയുള്ള കൌണ്‍സലിംഗ് കൂടാതെ വൈദ്യസഹായം, പീഢനങ്ങളില്‍ നിന്നും സംരക്ഷണം, നിയമസഹായം, താമസ സൌകര്യം, സ്പോണ്‍സര്‍ഷിപ്പ് എന്നിവയും ചൈല്‍ഡ് ലൈന്‍ മുഖേന ലഭിക്കും. പ്രധാനമായും ചൈല്‍ഡ് ലൈന്‍ ലക്ഷ്യമിട്ടിരിക്കുന്നത് വിഷമഘട്ടത്തിലുള്ള, അലഞ്ഞു തിരിയുന്ന, ശാരീരിക പീഢനങ്ങള്‍ക്കിരയാവുന്ന, ലൈംഗിക ചൂഷണത്തിനിടയാകുന്ന, അനാഥരും അശരണരുമായ കുട്ടികളെയുമാണ്. ഇത്തരം സംഭവങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ ഇനി വിളിക്കാന്‍ മറക്കേണ്ട 1098.
നിങ്ങളുടെ ഒരു ഫോണ്‍വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.
കേന്ദ്രമാതൃ ശിശു വികസന മന്ത്രാലയത്തിന്റെയും, സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹായത്തോടെയാണിവ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. 1996 മുംബൈയില്‍ തുടങ്ങിയ ടോള്‍ഫ്രീ ടെലഫോണ്‍ ഹെല്‍പ്പ് ലൈനില്‍ ഇതുവരെ 11 മില്ല്യന്‍ ഫോണ്‍ കോളുകള്‍ ലഭിച്ചു, ഇപ്പോള്‍ 81 നഗരങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. ചൈല്‍ഡ് ലൈനിനെകുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്കുക.
കണ്ണൂര്‍ ജില്ലയില്‍ ഈ സേവനം ലഭ്യമാക്കാന്‍ സഹായിക്കുന്നത് തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയാണ്. കണ്ണൂരില്‍ തെരുവില്‍ കഴിയുന്ന കുട്ടികള്‍ക്ക് ഒരു നൈറ്റ് ഷെല്‍ട്ടര്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. ഇതിനകം നിരവധി കുട്ടികളെ കണ്ണൂരിലെ തെരുവുകളില്‍ നിന്നും രക്ഷിച്ചെടുക്കുവാന്‍ ഇവര്‍ക്കായിട്ടുണ്ട്.
Wednesday, September 17, 2008
വിളിക്കൂ... പത്ത് ഒമ്പത് എട്ട്, രക്ഷിക്കൂ കുട്ടികളെ
Posted by കണ്ണൂരാന്‍ - KANNURAN at 12:01 AM
Labels: ചൈല്‍ഡ് ലൈന്‍
Subscribe to:
Post Comments (Atom)
6 comments:
നല്ലൊരു പോസ്റ്റ് ! ഈ വിവരങ്ങള്‍ നല്‍കിയതിനു നന്ദി.
നല്ലൊരു പോസ്റ്റ്
നല്ല പോസ്റ്റ്.ശരിക്കും ഉപകാര പ്രദം..
വിവരങ്ങള്‍ക്ക് നന്ദി കണ്ണൂരാന്‍ ജീ
മനസ്സില്‍ നന്മ നശിക്കാത്തവര്‍ ഇനിയും ബാക്കി...
ഇതൊരു സ്വാലിഹായ അമല്‍(സത്യസന്ധമായ സല്‍പ്രവൃത്തി)
ഈ നല്ല സംരംഭം വിജയിക്കട്ടെ :-)
Post a Comment