ഫയര്‍ഫോക്സ് 3 ഡൌണ്‍ലോഡ് തുടങ്ങി... വിശദാംശങ്ങളടങ്ങിയ പി.അനൂപിന്റെ പോസ്റ്റിതാ. അഗ്രിഗേറ്ററുകളിലൊന്നും അതു കണ്ടില്ല, അതോണ്ടാ ഈ ചൂണ്ടുപലകയിലിട്ടത്. ഞാനും ഡൌണ്‍ലോഡ് ചെയ്തു, ഇനി പൂര്‍ണ്ണമായും ഫയര്‍ഫോക്സിലേക്കു മാറിയാലോന്നാണ് ചിന്തിക്കുന്നത്.
Wednesday, June 18, 2008
ഫയര്‍ഫോക്സ് 3 ഡൌണ്‍ലോഡ് തുടങ്ങി...
Posted by കണ്ണൂരാന്‍ - KANNURAN at 1:59 AM 3 comments
Labels: സോഫ്ട്വെയര്
Tuesday, June 10, 2008
പുതിയൊരു ബ്ലോഗ്
വിവിധ സ്ഥലങ്ങളില്‍ വച്ചു നടന്ന ബ്ലോഗ് ശില്പശാലകളില് നിന്നും ഒരുപാടു പേര് ബ്ലോഗിനെ കുറിച്ചു മനസ്സിലാക്കുകയും പിന്നീട് ബ്ലോഗ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തൃശൂരില്‍ വച്ചു നടന്ന ശില്പശാലയില് നിന്നും ബ്ലോഗിനെ കുറിച്ചു മനസ്സിലാക്കുകയും പിന്നീട് ബ്ലോഗ് ആരംഭിക്കുകയും ചെയ്തൊരു രഞ്ജിത് കുമാറിന്റെ ബ്ലോഗ് ഇതാ...
മരണത്തിന്റെ വായില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട രഞ്ജിതിന്റെ സ്മരണകള്‍ ഇവിടെ വായിക്കാം.. നല്ലൊരു ഡോക്കുമെന്ററി ഫിലിം മേക്കറായ അദ്ദേഹത്തിന്റെ ഫിലിമുകള്‍ യൂടൂബിലും കാണാം. അഗ്രിഗേറ്ററുകളില്‍ ഇനിയും ഇദ്ദേഹത്തിന്റെ പോസ്റ്റുകള്‍ കാണാത്തതിനാലാണീ ചൂണ്ടു പലക.
Posted by കണ്ണൂരാന്‍ - KANNURAN at 3:59 AM 1 comments
Labels: അറിയിപ്പ്
Friday, June 06, 2008
മലയാളം കമ്പ്യൂട്ടിങ്ങ് സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരില്‍



Posted by കണ്ണൂരാന്‍ - KANNURAN at 11:54 PM 4 comments
Labels: അറിയിപ്പ്