Friday, July 04, 2008

ശുദ്ധഹാസ്യ പ്രിയരെ ഈ വഴി പോകൂ...

ബ്ലോഗിലെല്ലാവര്‍ക്കും സുപരിചിതനാണല്ലൊ നിത്യന്‍. രാഷ്ട്രീയ ആക്ഷേപഹാസ്യലേഖനങ്ങളാല്‍ ബൂലോഗത്ത് തന്റേതായ ഒരിടം അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിത്യായനമല്ലാതെ മറ്റൊരു ബ്ലോഗ് കൂടിയുണ്ടെന്നറിഞ്ഞതിപ്പോഴാണ്. നിത്യചരിതമെന്ന പേരില്‍ ഉള്ള ഈ ബ്ലോഗില്‍ ഇതു വരെ 3 പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. അഗ്രിഗേറ്റര്‍ ദൈവങ്ങള്‍ അദ്ദേഹത്തോട് പിണങ്ങിയിരിക്കുന്നതിനാല്‍ ഇവയൊന്നും പോസ്റ്റ് ചെയ്ത സമയത്ത് കണ്ണില്‍ പെട്ടില്ല താനും. ശുദ്ധ നര്‍മ്മത്തിന്റെ അകമ്പടിയോടെ സരസമായി എഴുതിയിരിക്കുന്നു ഇതിലെ പോസ്റ്റുകളെല്ലാം. പെണ്ണുകാണല്‍ ചരിതവും, അതിര്‍ത്തി വിട്ട പട്ടാളക്കാരനും, ഇളയച്ഛന്റെ കാലുമൊക്കെ നന്നെ രസിപ്പിച്ചു. ഇവ വായിക്കാതെ പോകുന്നത് വലിയ നഷ്ടമായിരിക്കും. ഇതാ നിത്യ ചരിതത്തിലേക്കുള്ള വഴി.

5 comments:

കണ്ണൂരാന്‍ - KANNURAN said...

"ശുദ്ധഹാസ്യ പ്രിയരെ ഈ വഴി പോകൂ..."

ഒരു “ദേശാഭിമാനി” said...

ഈ ലിങ്കു തന്നതിനു നന്ദി! "ക്ഷ" പിടിച്ചു ഹാസ്യം

Typist | എഴുത്തുകാരി said...

ആ വഴി പോയി. ഹാസ്യം ക്ഷ പിടിക്യേം ചെയ്തു.

Unknown said...

ഇപ്പൊ വായിക്കാം ലിങ്കിന് നന്ദി

NITHYAN said...

കണ്ണൂരാനേ പദ്യമാണെങ്കില്‍ കുഞ്ചനെപ്പോലെ ഗദ്യമാണെങ്കില്‍ സഞ്‌ജയനെപ്പോലെയും എഴുതണമെന്നാണ്‌ അത്യാഗ്രഹം. നടക്കണ്ടേ? ലക്ഷ്‌മിയോടൊപ്പം ശയിച്ച്‌ സരസ്വതിയോടു നീതിപുലര്‍ത്താന്‍ ബുദ്ധിമുട്ടായതുകൊണ്ട്‌ ലക്ഷ്‌മിയെ മൊയ്‌ചൊല്ലി ബ്ലോഗിലെത്തിയതാ. കിം ഫലം? ഇപ്പോ സരസ്വതിയും കൈവിടുന്ന അവസ്ഥയിലും.