Friday, June 06, 2008

മലയാളം കമ്പ്യൂട്ടിങ്ങ് സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരില്‍

അങ്ങിനെ ഒടുവില്‍ യൂണിക്കോഡിന്റെ വഴിയില്‍ സര്‍ക്കാരും എത്തിയിരിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മലയാള ഭാഷയെ ശക്തിപ്പെടുത്തുകയും ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതെ വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ എല്ലാ മലയാളികള്‍ക്കും എത്തിക്കുകയുമാണ് മലയാളം കമ്പ്യൂട്ടിങ്ങ്. അല്പം വൈകിയാണെങ്കിലും ഈ തിരിച്ചറിവ് സ്വാഗതാര്‍ഹം. പ്രസ്തുത പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂരില്‍ വച്ച് ബഹു. മുഖ്യമന്ത്രി ശ്രീ.അച്ചുതാനന്ദന്‍ നിര്‍വ്വഹിക്കുന്നു. എനിക്കു ലഭിച്ച ക്ഷണപത്രിക താഴെ... (താഴെ ക്ലിക്ക് ചെയ്താല്‍ ക്ഷണപത്രിക വലുതായി കാണാം)






പദ്ധതിയുടെ ആദ്യഘട്ടം പൈലറ്റ് പദ്ധതിയായി കണ്ണൂരിലാണ് നടപ്പിലാക്കുന്നത്. മലയാളം കമ്പ്യൂട്ടിങ്ങ് പരിപാടിയുടെ വിശദാംശങ്ങള്‍ ഇവിടെ ലഭ്യമാണ്.

4 comments:

കണ്ണൂരാന്‍ - KANNURAN said...

അങ്ങിനെ ഒടുവില്‍ യൂണിക്കോഡിന്റെ വഴിയില്‍ സര്‍ക്കാരും എത്തിയിരിക്കുന്നു. മലയാളം കമ്പ്യൂട്ടിങ്ങ് സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരില്‍ നാളെ...

Shabeeribm said...

kandu :)

ഏറനാടന്‍ said...

നല്ലൊദ്യമം.

Areekkodan | അരീക്കോടന്‍ said...

congrats..