Wednesday, June 18, 2008

ഫയര്‍ഫോക്സ് 3 ഡൌണ്‍‌ലോഡ് തുടങ്ങി...

ഫയര്‍ഫോക്സ് 3 ഡൌണ്‍‌ലോഡ് തുടങ്ങി... വിശദാംശങ്ങളടങ്ങിയ പി.അനൂപിന്റെ പോസ്റ്റിതാ. അഗ്രിഗേറ്ററുകളിലൊന്നും അതു കണ്ടില്ല, അതോണ്ടാ ഈ ചൂണ്ടുപലകയിലിട്ടത്. ഞാനും ഡൌണ്‍‌ലോഡ് ചെയ്തു, ഇനി പൂര്‍ണ്ണമായും ഫയര്‍ഫോക്സിലേക്കു മാറിയാലോന്നാണ് ചിന്തിക്കുന്നത്.

3 comments:

കണ്ണൂരാന്‍ - KANNURAN said...

ഫയര്‍ഫോക്സ് 3 ഡൌണ്‍‌ലോഡ് തുടങ്ങി... ഒന്നു പരീക്ഷിച്ചു നോക്കൂ...

ശ്രീലാല്‍ said...

തീക്കുറുക്കന്റെ വീര്യത്തെപ്പറ്റി പാണന്മാര്‍ പാടി നടന്നിരുന്നത് ഞാന്‍ പണ്ടേ കേട്ടിരുന്നു. പുലികള്‍ ഈ തീക്കുറക്കനുമൊത്താണ് സഹവാസം എന്നും കേട്ടിരുന്നു. പക്ഷേ, എന്തോ ഇതുവരെ പരീക്ഷിച്ചിട്ടില്ലായിരുന്നു.

അനൂപന്റെ സഹായത്താല്‍ ഇന്നലെ രാത്രി ഞാന്‍ തീക്കുറുക്കനെ പിടിച്ചിറക്കി. ഇനി ഒന്ന് മെരുക്കിയെടുക്കണം. കൂട്ടിലാക്കിയ ഉടന്‍ അഞ്ജലി ഓള്‍ഡ് ലിപി തിന്നാന്‍ ഇട്ടു കൊടുത്തു.
കുഴപ്പമില്ല. നന്നായി കഴിക്കുന്നുണ്ട്. എന്റെ സിസ്റ്റത്തില്‍ മറ്റേ കക്ഷിക്ക് സ്വന്തമായിരുന്ന ഡീഫാ‍ള്‍ട് ബ്രൌസര്‍ പദവി കുറുക്കന്‍ പിടിച്ചു വാങ്ങിയെന്നാണ് തോന്നുന്നത്. കുറുക്കന്‍ വന്നതിനുശേഷം കക്ഷിയെ എപ്പൊ തുറന്നാലും അപ്പൊ കരഞ്ഞോണ്ട് ഒരു ചോദ്യമാണ് ..”എന്നാലും ചങ്ങായീ ഞാനല്ല നിങ്ങടെ ‘സോള്‍മേറ്റ്‘ ഇപ്പോ അല്ലേ.? എന്നോടിതു വേണ്ടായിരുന്നു..പക്ഷേ, എല്ലാം മറക്കാന്‍ ഞാന്‍ ഇപ്പൊഴും റെഡിയാണ്. ഇതില്‍ ഒന്ന് ക്ലിക്കൂ.. “ എന്ന്.

തീക്കുറുക്കന്‍ കുറുക്കനല്ല, പുലി തന്നെയാണെന്ന് തോന്നുന്നു. തൊട്ടാല്‍ ചാടിയെണീക്കും, മറ്റേ കക്ഷിയെപ്പോലെ ഒരു സാ‍... ന്നുള്ള സ്റ്റൈല്‍ ഇല്ല.

krish | കൃഷ് said...

തീക്കുറുക്കന്‍ മൂന്നാം തമ്പുരാനെ ഇന്ന് പിടിച്ച് രണ്ടാം തമ്പുരാനുമുകളില്‍ ആവാഹിച്ചിരുത്തി. മൂന്നാം തമ്പുരാന്‍ സംഗതി കൊള്ളാം. മലയാളം നല്ലപോലെ ഡിസ്പ്ലേ ചെയ്യുന്നുണ്ട്. ഭലേ ഭേഷ്.
(ചിലയിടങ്ങളില്‍ ‘ള്‍‘ എന്നതിനുപകരം (R)കാണിക്കുന്നു.)