Sunday, May 04, 2008

ഓണ്‍‌ലൈനിലല്ലെങ്കിലും പോസ്റ്റ് പബ്ലിഷ് ചെയ്യാം

ബ്ലോഗ് ചെയ്യുന്നവര്‍ക്കായി ബ്ലോഗര്‍ പുതിയൊരു സൌകര്യം ഒരുക്കിയിരിക്കുന്നു. ഇനി മുതല്‍ ഏത് സമയത്തും നമ്മള്‍ക്ക് പോസ്റ്റ് പബ്ലിഷ് ചെയ്യാം. നിങ്ങള്‍ കമ്പ്യൂട്ടറിനു മുന്നില്‍ വേണമെന്ന് നിര്‍ബന്ധമേയില്ല. നിങ്ങള്‍ നിശ്ചയിക്കുന്ന സമയത്ത് ബ്ലോഗര്‍ പോസ്റ്റ് പ്രസിദ്ധീകരിക്കും. നിങ്ങള്‍ അവധിയിലോ, യാത്രയിലോ ആകട്ടെ, നിങ്ങള്‍ പോസ്റ്റെഴുതി പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുവാനുള്ള ദിവസവും സമയവും നിശ്ചയിച്ചു നല്‍കുക... അത്രമാത്രം മതി, ബാക്കി ബ്ലോഗര്‍ നോക്കി കൊള്ളും.



ഇപ്പോള്‍ പോസ്റ്റുകള്‍ ക്രിയേറ്റ് ചെയ്യുന്ന സമയത്ത് ആ വിന്‍ഡോവിനു താഴെ Post Options എന്നൊരു ഐക്കണ്‍ പുതുതായി കാണാം. അവിടെ ക്ലിക്ക് ചെയ്താല്‍ പോസ്റ്റ് ചെയ്യേണ്ട സമയം നിശ്ചയിക്കാം.


ഈ പോസ്റ്റ് ഞാനെഴുതുന്നത് 3 മണിക്കാണ്. ഇതു പ്രസിദ്ധീകരിക്കാന്‍ 3.30 മണി നിശ്ചയിച്ചു കൊടുക്കാം. തീയ്യതി mm/dd/yy ഫോര്‍മാറ്റിലാണുള്ളത്. ഇതിലൂടെ തന്നെ പരിക്ഷിക്കാമല്ലൊ. അപ്പൊ ഇനി ഓണ്‍ലൈനില്‍ വേണമെന്നില്ല, പോസ്റ്റ് പബ്ലിഷ് ചെയ്യാന്‍...

പബ്ലിഷ് ചെയ്യാന്‍ വേണ്ടി സമയവും തീയ്യതിയും നിശ്ചയിച്ച് പബ്ലിഷ് പോസ്റ്റില്‍ ക്ലിക്ക് ചെയ്താല്‍ ഏത് സമയത്തേക്കായാണ് schedule ചെയ്തിരിക്കുന്നതെന്നു കാ‍ണാം, ആവശ്യമെങ്കില്‍ അത് എഡിറ്റ് ചെയ്ത് മാറ്റുകയുമാവാം.

അപ്പൊ അങ്ങിനെ തന്നെ, ഹാപ്പി ബ്ലോഗിംഗ്...

20 comments:

മൂര്‍ത്തി said...

ഇത് തികച്ചും സൌകര്യപ്രദമായ സംവിധാനമാണ്..ഹാപ്പി ബ്ലോഗിങ്ങ്

മലബാറി said...

നന്നായി.
ഹാപ്പി ബ്ലോഗിംഗ്

Midhu said...

പ്രിയ കണ്ണൂരാന്‍ ബ്ലോഗില്‍ pdf ഫയല്‍ അറ്റാച്ച് ചെയ്യാന്‍ പറ്റുമോ? ഒന്നു പറഞ്ഞു തരുമോ ?

യാരിദ്‌|~|Yarid said...

പക്ഷെ ഇതുകൊണ്ടുള്ള ഗുണമെന്താണു മാഷെ??

ഭൂമിപുത്രി said...

സമയവും ദിവസവുമൊക്കെ നോക്കി പോസ്റ്റ്ചെയ്യണമെന്നുള്ളവറ്ക്ക് റെഡിയാക്കി വെയ്ക്കാമെന്ന ഗുണമുണ്ട്.യാത്രയോ,നെറ്റ്കിട്ടായ്കയോ ഒന്നും പ്രശ്നമാകില്ലയെന്ന് ചുരുക്കം.
നന്ദി,ഈ ഓപ്ഷന്‍ ഇങ്ങിനെയൊരു ഗൂണമുണ്ടെന്നറിയില്ലായിരുന്നു.

നന്ദു said...

ശരിയാണ്‍. ഒരു പ്രത്യേക ദിവസത്തേയ്ക്കൂള്ള പോസ്റ്റ് കാലെക്കൂട്ടി തയാറാക്കിയിടാം അന്നത്തെ ദിവസം മറന്നുപോവുകയോ സ്ഥലത്തില്ലാതാവുകയോ ഭീമന്‍ ബി.എസ്. എന്‍. എല്ലിന്റെ കണക്ഷന്‍ കട്ടാവുകയോ ഒക്കെ ചെയ്താലും സംഗതി പോസ്റ്റാം.

ഓ:ടോ ശ്രീ വിനു, സമകാലികം മുഴുവന്‍ അരിച്ചു പെറുക്കി താങ്കള്‍ക്കൊരു കമന്റിടാന്‍ വഴി കണ്ടില്ല പി.ഡി. എഫ് ഫയല്‍ പോസ്റ്റുന്നതെങ്ങനെന്ന് ചോദിച്ചിട്ട് വാതിലൊക്കെ അടച്ചുപൂട്ടി അകത്തിരുന്നാലെങ്ങനെ അനിയാ?
ദാഇവിടെനോക്കൂ

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

കണ്ണൂരാന്‍ ആളൊരു പുലി തന്നെയാണ്‌ കേട്ടോ...
ബ്ലോഗില്‍ ഇത്തരം കിടിലന്‍ വിദ്യകളൊക്കെ ഉണ്ടായിരുന്നല്ലേ....
ഇതു പോലെ പുതിയതെല്ലാം
ബ്ലോഗിലെ കൂട്ടുകാര്‍ക്കായി പകര്‍ന്നു തരൂ..മാഷേ...
പിന്നെ പി ഡി എഫ്‌ ഫയല്‍ പോസ്റ്റ്‌ ചെയ്യുന്നതെങ്ങനെയെന്ന
നന്ദുവേട്ടന്റെ ലിങ്കും കൊള്ളാം...

വേണു venu said...

എനിക്കൊരു സംശയം ഉണ്ടു്. ഓണ്‍ ലൈനില്‍ നമ്മള്‍ എല്ലാം റെഡിയാക്കിയിട്ടു് അപ്പോള്‍ തന്നെ പോസ്റ്റു ചെയ്യാതെ അവധിക്കു സമയം ആവ്ശ്യപ്പെടുന്നതെന്തിനു്.? ഓഫു് ലൈനില്‍ നമുക്കും പിന്നെ ഒന്നും ചെയ്യാനൊക്കില്ലല്ലോ. അപ്പോള്‍ തന്നെ പബ്ലീഷു് ബട്ടണ്‍ ഞെക്കാതിരിന്നാല്‍ എന്താ പ്രയോജനം. ? അഥവാ കണ്‍ഫ്യൂഷന്‍ ഉണ്ടെങ്കില്‍ ഡ്രാഫ്റ്റില്‍ വച്ചാല്‍ പോരേ. അറിവില്ലായ്മയാണെങ്കില്‍ ക്ഷമിക്കുക.
ഹാപ്പി ബ്ലോഗിംഗ്:)

നിരക്ഷരൻ said...

കണ്ണൂരാനേ...
ഇങ്ങനെ ചെയ്താല്‍ അഗ്രഗേറ്ററിന്റെ പ്രതികരണം എന്താണെന്ന് വല്ല നിശ്ചയോം ഉണ്ടോ ? നിന്ന നില്‍പ്പില്‍ പോസ്റ്റ് ചെയ്തിട്ട് തന്നെ കക്ഷി മൈന്‍ഡ് ചെയ്യാത്ത കാലമാണേ ?

വേണുജിയുടെ ചോദ്യം ന്യായമാണ്.

വേണുജിക്ക് 10 പോസ്റ്റ് ഇപ്പോള്‍ത്തന്നെ റെഡിയാണെന്ന് കരുതുക. വരുന്ന ഒന്നരാടം ദിവസങ്ങളില്‍ അതെല്ലാം പോസ്റ്റണം. പക്ഷെ അടുത്ത 20 ദിവസം വേണുജിക്ക് ഓണ്‍ലൈനാകാന്‍ പറ്റില്ല. അങ്ങിനെയുള്ള സമയത്ത് ഈ പരിപാടി നടത്താമെന്നാണ് കണ്ണൂരാന്‍ ഉദ്ദേശിക്കുന്നത് ...എന്ന് എനിക്ക് തോന്നുന്നു.

Santhosh said...

ഈ നിരീക്ഷണം ശരിയാണെന്നു് തോന്നുന്നില്ല.

ഒന്നാമതായി, ബ്ലോഗറില്‍ ഈ സൌകര്യം ഏതാണ്ടു് രണ്ടുകൊല്ലമായി (ഒരു പക്ഷേ അതിനും മുമ്പേ) നിലവിലുണ്ടു്.

പിന്നെ, ഞാന്‍ മൂന്നു പോസ്റ്റുകള്‍ എഴുതി, ആദ്യത്തേതു് ഇന്നും രണ്ടാമത്തേതു നാളെയും മൂന്നാമത്തേതു് മറ്റന്നാളും പബ്ലിഷ് ചെയ്യണമെന്നു സെറ്റു ചെയ്താല്‍, മൂന്നു പോസ്റ്റുകളും പബ്ലിഷ് ക്ലിക്കു ചെയ്യുന്ന നിമിഷം തന്നെ ‘പബ്ലിഷ്’ ആവും, അവയുടെ പബ്ലിഷിംഗ് തീയതിയുമ്മ് സമയവും മാത്രമേ വ്യത്യസ്തമായിരിക്കയുള്ളൂ.

എന്നുമാത്രമല്ല, മൂന്നു പോസ്റ്റുകളും ഒരേ ദിവസം തന്നെ അഗ്രിഗേറ്ററുകള്‍ ലിസ്റ്റു ചെയ്യുകയും ചെയ്യും.

ചുരുക്കത്തില്‍, scheduled publishing എന്ന ഫീച്ചര്‍ അല്ല ഇതു് എന്നര്‍ത്ഥം.

നിരക്ഷരൻ said...

സന്തോഷ്..
എനിക്ക് ആ അനുഭവം ഉണ്ടായിട്ടില്ല.
പറയുന്ന ദിവസം, പറയുന്ന സമയത്ത് മാത്രമേ പോസ്റ്റാവുകയുള്ളൂ. അതുവരെ കണ്ണൂരാന്‍ വിശദീകരിച്ചിരിക്കുന്നതുപോലെ ‘ഷെഡ്യൂള്‍‌ഡ്‘ എന്ന സ്റ്റാറ്റസിലായിരിക്കും അത് കിടക്കുന്നത്.

ഭൂമിപുത്രി said...

നന്ദുതന്ന ലിങ്കിന്‍ പ്രത്യെക നന്ദി.
ഒരു സംശയംകൂടി-ഈ സമയം ഐ.എസ്.ടി.അനുസരിച്ചാണോ ഓപ്റ്റ് ചെയ്യേണ്ടതു?

കണ്ണൂരാന്‍ - KANNURAN said...

വിനുവിനുള്ള മറുപടി നന്ദുവും, വേണുവിനുള്ള മറുപടി നിരക്ഷരനും നല്‍കിയല്ലോ, നന്ദി.

നിരക്ഷരാ, ഈ പോസ്റ്റ് ഞാന്‍ ഇങ്ങനെ ഷെഡ്യൂള്‍ ചെയ്തിട്ടു പോസ്റ്റിയതാണ്, അഗ്രിഗേറ്ററുകളില്‍ വന്നല്ലോ? അപ്പൊ അതൊരു പ്രശ്നമാവില്ല.

സന്തോഷ്: ഈ സൌകര്യം ബ്ലോഗറില്‍ 2 വര്‍ഷമായിട്ടില്ല, മെയ് 1നാണ് ഔദ്യോഗികമായി ബ്ലോഗര്‍ ഇതു പറഞ്ഞത്, വായിക്കുമല്ലൊ. ഇതു ഷെഡ്യൂള്‍ഡ് പബ്ലിഷിംഗ് തന്നെയാണിത്, രണ്ടാമത്തെ സ്ക്രീന്‍ ഷോട്ട് ശ്രദ്ധിച്ചാലും. നാം നല്‍കിയ സമയത്തു മാത്രമേ പബ്ലിഷാകുകയുള്ളൂ, അഗ്രിഗേറ്ററിലും അതിനുശേഷമേ വരികയുള്ളൂ, ഈ പോസ്റ്റ് തന്നെ അങ്ങിനെയാണ് ചെയ്തത്.

ഭൂമി പുത്രി: അതു നമ്മുടെ ബ്ലോഗില്‍ സെറ്റ് ചെയ്യുന്ന സമയത്തിനനുസരിച്ചാവും.

Santhosh said...

ക്ഷമിക്കണം, എന്‍റെ അറിവില്ലായ്മ ആയിരുന്നു.

താരകം said...

ഈ പുതിയ അറിവിന് വളരെ നന്ദി.നമ്മുടെ പോസ്റ്റുകള്‍ ഗൂഗിള്‍ അഗ്രഗേറ്ററുകളില്‍ വരാന്‍ എന്തുചെയ്യണം എന്നു കൂടി ഇതുപോലെ വിശദമായി കാണിക്കാമോ?

കണ്ണൂരാന്‍ - KANNURAN said...

ഇതൊന്നു വായിച്ചു നോക്കൂ.

asd said...
This comment has been removed by the author.
യൂനുസ് വെളളികുളങ്ങര said...

സാര്‍, ഞാന് വളരെ വിഷമഘട്ടത്തിലാണ്‍ കാരണം കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാലിയില്‍ പങ്കെടുത്തത് കൊണ്ട് ഞാന്‍ ഒര്‍ ബ്ലോഗറായി ഇപ്പോഴും ആബ്ലോല്‍ എഴുതികൊണ്ടിരിക്കുന്നു. http://thamaravadunnu.blogspot.com ല്‍, Mozhikeymansoft ware ആണ്‍ ഞാന്‍ ഉപയോഗിക്കുന്നത് , Unicode Anjali Oldlipi യും ഈ Software എനിക്ക് അത്ര ലവലാകുന്നില്ല.
ISM Softwate ഞാന്‍ പടിച്ചിട്ടുണ്ട് ISM-ല്‍ ഞാന്‍ 10 മിനുട്ട് കൊണ്ട് 250 വാക്കുകള്‍ ഞാന്‍ type ചെയ്യും, ISM Softwate ഉപയോഗിച്ച് blog-ല്‍ ഞാന്‍ type ചെയ്താല്‍ (MLTT-Karthika, Anjali Old Lipi തുടങ്ങിയ ഫോണ്ടുകള്‍ ഉപയോഗിച്ച് ) type ചെയ് താല്‍ blog-ല്‍ English ആയി മാറുന്നു,
പിന്നെ ISM Softwate ഉപയോഗിച്ച് Word pad -ല്‍ type ചെയ് ത് save ചെയ്തതിന്‍ ശേഷം Word pad -ല്‍ നിന്ന് copy ചെയ് ത് blog-ല്‍ ഞാന്‍ paste ചെയ് താല്‍ അത് വീണ്ടു English ആയി മാറുന്നു,
ഈ ഒരു സങ്കടത്തിലാണ് ഞാന്‍,
സാര്‍ ISM Softwate ഉപയോഗിച്ച് blog-ല്‍ മാലയാളത്തില്‍ post കള്‍ publish ചെയ്യാന്‍ കഴിയുമോ? അതിന്‍ blog-ല്‍ വല്ല സെറ്റിഗസുകള്‍ വല്ലതുമുണ്ടോ?
ISM Softwate ല്‍ വല്ല സെറ്റിഗസുകള്‍ ചെയ്യണൊ അത് എങ്ങിനെയാണ്‍ ?ദയവായി എനിക്ക് പറഞ്ഞ് തരാമോ

യൂനുസ് വെളളികുളങ്ങര said...

tank you sir, orupad nandi, thankal orupad orupad uyarcha undakattay. ennu njan ashamsikkunnu.

Unknown said...

ആള്‍ദൈവങ്ങളെ പോലീസ് പിടിച്ചോണ്ട് പോയല്ലോ... അല്ലേല്‍ എപ്പോ പോസ്റ്റ് ചെയ്താല്‍ ആള് കാണും എന്ന് രാശി വെച്ച് നോക്കാര്‍ന്നു... മുഹൂര്‍ത്തം അറിഞ്ഞു പോസ്റ്റ് ചെയ്യാന്‍ ഒപ്ഷന്‍ തന്നതിന് സ്പെഷ്യല്‍ നന്ദി സര്‍... ഹാപ്പി ബ്ലോഗിങ്.